തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിലൂടെ ടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ചിരുന്നു. കോൺസുലേറ്റ് ജനറലിന്റെ നിർദേശപ്രകാരമാണ് സംസാരിച്ചത്. തന്റെ യോഗ്യത സംബന്ധിച്ച കോൺസുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
ഇപ്പോൾ നടക്കുന്നത് മാധ്യമവിചാരണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടിയാണ്. തനിക്ക് ക്രമിനൽ പശ്ചാത്തലമില്ല. തന്റെ മുൻപരിചയം അറ്റാഷെ പ്രയോജനപ്പെടുത്തിയെന്നും സ്വപ്‌ന വിശദീകരിക്കുന്നുണ്ട്.