വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 19, 22 വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കൊവിഡ് രോഗി ഇറങ്ങി നടന്നതിനെ തുടര്‍ന്ന് കല്‍പ്പറ്റ പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണ്. കല്‍പ്പറ്റ നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കുന്നംപറ്റ, കോട്ടവയല്‍ പ്രദേശങ്ങളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കല്‍പ്പറ്റ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. അതേസമയം ജില്ലയില്‍ കഴിഞ്ഞ ദിവസം പുതുതായി പതിനാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ.
Discussion about this post