മലപ്പുറം: എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മിന്നുന്ന വിജയം സ്വന്തമാക്കിയ കുഞ്ഞ് ആരാധികയെ കാണാന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക എത്തി. മൊറയൂര്‍ വിഎച്ച്എംഎച്ച്എസിലെ മിടുക്കി നിഹ്മയാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാല്‍ തനിയ്ക്ക് അനസ് എടത്തൊടികയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചത്.
മൊറയൂര്‍ താന്നിക്കല്‍ ബസാറിലെ നാസര്‍-അസീമ ദമ്പതികളുടെ മകളാണ് നിഹ്മ.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാല്‍ എന്ത് സമ്മാനം വേണം എന്ന ഫുട്‌ബോള്‍ കമ്പക്കാരായ ആങ്ങളമാരുടെ ചോദ്യത്തിനാണ്
‘അനസ് എടത്തൊടികയെ പരിചയപ്പെടുത്തിത്തരണം’ എന്ന് പറഞ്ഞത്. പരീക്ഷാ ഫലം വന്നപ്പോള്‍ മിടുക്കിയ്ക്ക് എല്ലാവിഷയത്തിലും എ പ്ലസ് തന്നെ.
അങ്ങനെ പ്രദേശത്തെ ഫുട്‌ബോള്‍ സംഘാടകന്‍ അസീസ് അസി അന്താരാഷ്ട്ര ഫുട്‌ബോള്‍ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തു. വിവരമറിഞ്ഞപ്പോള്‍ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാന്‍ അനസ് നേരിട്ട് നിഹ്മയുടെ വീട്ടിലെത്തി.
മിടുക്കിയെ നേരിട്ട് അഭിനന്ദിക്കല്‍ തന്റെ കടമ കൂടിയാണെന്ന് അനസ് പറഞ്ഞു. കുടുബാംഗങ്ങള്‍ വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയത്.
Discussion about this post