കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇന്ന് പുതിയതായി 16 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സമൂഹവ്യാപന സാധ്യതയില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
എറണാകുളം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും. ചമ്പക്കര മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, വരാപ്പുഴ മാര്‍ക്കറ്റ് എന്നിവയെല്ലാം അടച്ചിടും. ഇത്തരത്തില്‍ ആളു കൂടുന്ന ഇടങ്ങളെല്ലാം അടച്ചിട്ടുകൊണ്ട് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തും.
എന്നാല്‍, ജില്ലയിലാകെയോ കൊച്ചിയിലോ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്.
Discussion about this post