പൊന്നാനി: ബ്രിട്ടനിലെ രാജകുമാരിയായിരുന്ന ഡയാനയുടെ സ്മരണാര്‍ത്ഥം ആഗോളതലത്തില്‍, സാമൂഹ്യ സേവന രംഗത്ത് നേതൃത്വപാടവം തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ വര്‍ഷത്തെ അന്തരാഷ്ട്ര പുരസ്കാരത്തിന് മലപ്പുറം-പൊന്നാനി-എരമംഗലം സ്വദേശിയും ദുബായ് ജെഎസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ അമിത് മാസിന് ഷബീല്‍ അര്‍ഹനായി.
സ്കൂളിലെ ബസ് ജീവനക്കാരുടെ ക്ഷേമം മുന്‍ നിര്‍ത്തി നടത്തി കൊണ്ടിരിക്കുന്ന അവബോധന-പരിശീലന പ്രവര്‍ത്തനത്തിനാണ് 14 കാരനായ അമിത്ത് ഈ പുരസ്കാരത്തിന് അര്‍ഹനായത്. ആഗോള തലത്തില്‍ സ്കൂള്‍-കോളേജ് മേഖലയിലെ സാമൂഹികവും, മാനുഷികവുമായ ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്ന ലോകത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് വെയില്‍സ് രാജകുമാരിയായിരുന്ന ഡയാനയുടെ പേരിലുള്ള ഈ അവാര്‍ഡ്.
ജൂലൈ 1, ഡയാന രാജകുമാരിയുടെ ജന്മദിനത്തിനോടനുബന്ധിച്ചു യുകെ യിലുള്ള ഡയാന അവാര്‍ഡു കമ്മിറ്റി കൊവിഡ് അവസ്ഥയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ വെര്‍ച്യുല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചു പ്രതീകാത്മക ‘റോള്‍ ഓഫ് ഹോണര്‍’നല്കി വിജയികളെ ആദരിക്കുകയുണ്ടായി.എല്ലാ ഡയാന അവാര്‍ഡ് സ്വീകര്‍ത്താക്കളും – സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളാണ്.
അവരില്‍ പലരും ഡയാന രാജകുമാരിയെ ചരിത്രകാരിയായി മാത്രമേ അറിയൂവെങ്കിലും അവാര്‍ഡിന്റെ ബഹുമതി അഭിമാനത്തോടും ആദരവോടും കൂടിയാണ് അവര്‍ സ്വീകരിച്ചത്. സ്വതന്ത്ര ജഡ്ജിംഗ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്, അതില്‍ ബറോണസ് ലോറന്‍സ്, ഹോളി ബ്രാന്സണ്, ബ്രിട്ടീഷ് എയര്‍വേയ്സ് സിഇഒ, ചെയര്മാന് അലക്സ് ക്രൂസ് എന്നിവരും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധന് അഡ്വ.ഷബീല്‍ ഉമ്മറിന്റെയും ഡോ.സുമയ്യ ഷബീലിന്റെയും മകനും, ഉമ്മര്‍ എരമംഗലത്തിന്റെ പൗത്രനുമാണ് നാടിനഭിമാനമായ ഈ ഒമ്പതാം ക്ലാസുകാരന്.
Discussion about this post