കൊച്ചി: പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്. ലോക്ഡൗണിന് ശേഷം പുതിയ ചിത്രങ്ങള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനിന്നിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായി. ഇതിനു പിന്നാലെയാണ് ഫിലിം ചേംബറിന്റെ വിലക്ക്.
ഇതേ കാരണത്താല്‍ തന്നെ പുതിയ ചിത്രങ്ങള്‍ തുടങ്ങുന്നതില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങള്‍ ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദൃശ്യം 2ന്റെ പോസ്റ്ററും പങ്കുവെച്ചിരുന്നു. അതേസമയം പുതിയ ചിത്രങ്ങള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post