കണ്ണൂര്‍: സംസ്ഥാനത്ത് കത്തിപടരുന്ന കൊവിഡ് 19 പ്രതിരോധ ജോലികള്‍ക്കായി അധ്യാപകരെ നിയമിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം. കണ്ണൂര്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലുമാണ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. 200 അധ്യാപകര്‍ക്കാണ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടുടേതാണ് ഉത്തരവ്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തലും ക്വാറന്റൈന് മാനേജ്മെന്റുമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന ചുമതല. പഞ്ചായത്ത് തലത്തിലുള്ള കൊവിഡ് പ്രതിരോധ ജോലികളും കൂടുതല്‍ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരെ നിയോഗിക്കാമെന്ന കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ലോക്ക് ഡൗണ്‍ സമയത്തും റേഷന്‍ കടകളില്‍ അധ്യാപകരെ നിയമിച്ചിരുന്നു.
Discussion about this post