തൃശ്ശൂര്‍: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കേരളം. എന്നാല്‍ കേസിന് പിറകേ പോകാതെ പ്രതിയായ പെണ്ണിന്റെ സൗന്ദര്യവും നെഞ്ചളവും അവിഹിതവും കണ്ടെത്തുന്ന തിരക്കിലാണ് നിരവധി പേര്. ഇത്തരക്കാരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്രീലാന്‍സ് എഴുത്തുകാരിയായ ജീന അല്‍ഫോണ്‍സ ജോണ്‍.
കുറ്റകൃത്യങ്ങളില്‍ പെണ്ണ് പ്രതിയാകുമ്പോള്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തി ചര്‍ച്ചയാക്കുന്നതിനു പകരം പ്രതിയുടെ ശാരീരിക സൗന്ദര്യം ചര്‍ച്ചയാക്കുന്ന വികലമായ ചിന്തകളെ വിമര്‍ശിച്ചാണ് ജീന രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജീവ വിമര്‍ശനം ഉയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോള്‍ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?? അന്നത് സരിത ആണെങ്കില്‍ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചര്‍ച്ചകളില്‍ പല ബഹുമാനാര്‍ഹരായ വ്യക്തികള്‍ പോലും, ‘സ്വപ്ന സുന്ദരിയായ സ്വപ്ന’ ‘മാദക സൗന്ദര്യം ‘ എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ്പോയി.
ഏകദേശം 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോളാര്‍ കേസിന്റെ സമയത്തും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. സരിതയും അവിഹിതങ്ങളും എന്ന നിലയില്‍ മാത്രമാണ് അന്ന് ആ കേസ് മുഴുവനായും സഞ്ചരിച്ചത്. സരിതയുടെ അലമാരിയിലെ സാരിയുടെ എണ്ണവും, എങ്ങിനെ നന്നായി സാരി ഉടുക്കാം എന്നതൊക്കെയായിരുന്നു അന്ന് പല യൂട്യൂബ് ചാനലുകളിലെയും ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങളിലെയും trending ചര്‍ച്ച വിഷയം. എന്തുമാത്രം പേജുകളാണ് സരിതയ്ക്ക് വേണ്ടി നവ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നത്.. പലതിനും പതിനായിരക്കണക്കിന് ഫോള്ളോവെര്‍സ്. സരിത ഫാന്‍സ് അസോസിയേഷന് പോലും സ്ഥാപിയ്ക്കപ്പെട്ട് ചൂടുള്ള വാര്‍ത്തകള്‍ കൈമാറി.. അതുകൊണ്ടൊക്കെ തന്നെ, കേസ് സ്വാഹാ… പെന്‍ഡ്രൈവ് തപ്പി മാത്രം എന്തുമാത്രം നികുതി തുകയാണ് സംസ്ഥാനം ചെലവിട്ടത്… എന്നിട്ടും, പുറത്തു വന്നത് പല കേട്ടാലറയ്ക്കുന്ന ഫോണ്‍വിളികളും കഥകളും മാത്രം.. കേസ് എന്തായി?? ഇന്നും നമ്മള് ഇരുട്ടില്‍ തപ്പുന്നു, സരിതയ്ക്ക് പിന്നാലെ പായുന്നു.
സ്വപ്നയുടെ കേസും ഇന്ന് വിപിന്നമല്ല. അവിഹിത കഥകള്‍ പലതും പുറത്തു വന്നുകൊണ്ടേയിരിയ്ക്കുന്നു. പലര്‍ക്കും സ്വപ്ന മദ്യപിയ്ക്കും, പല പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടില്‍ വന്ന് പോകും എന്നതൊക്കെയാണ് വലിയ കണ്ടുപിടുത്തങ്ങള്‍.. എന്തൊരു കഷ്ടമാണ് മനുഷ്യന്മാരെ.. അവിഹിതത്തിലും ‘ഒരു ഹിതം ‘ ഉണ്ടെന്ന് എന്നാണിനി നിങ്ങള്‍ മനസിലാക്കുക?? സ്വപ്നയുടെ മാദക സൗന്ദര്യം, അഴകളവുകള്‍ എന്നൊക്കെയുള്ള പേരില്‍ അവരുടെ പല ഫോട്ടോസും എടുത്ത് പെരുമാറാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്??
എന്റെ അറിവ് ശരിയാണെങ്കില്‍ സ്വപ്നയുടെ ഒപ്പം Sarith എന്ന പുരുഷനാണ് ആദ്യം പിടിയിലായത്.. സത്യത്തില്‍ അയാളുടെ പേരുപോലും എവിടെയും ആരും പരാമര്‍ശിച്ചുകണ്ടില്ല.. എല്ലാവര്ക്കും സ്വപ്നയുടെ ആരും പറയാത്ത കഥകളും, നെഞ്ചളവുമൊക്കെ കണ്ടത്തുന്നതിലാണ് കൗതുകം.
രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ പോലും സ്വാതീനിയ്ക്കുന്ന, നമ്മുടെ നേതാക്കളും – പല ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒരു സിസ്റ്റം മുഴുവനായും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഒരു കേസ് ആണിത്. തെളിയിക്കപ്പെടേണ്ടത് യാഥാര്‍ഥ്യങ്ങളാണ്. കുറ്റവാളികള്‍ ആരായിരുന്നാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സത്യം വിജയിക്കണം. വളച്ചൊടിയ്ക്കപ്പെടാതെ നീതി നടപ്പാക്കണം. ഇത്തരം കേസുകള്‍ രാഷ്ട്രീയ വത്കരിയ്ക്കപ്പെടുന്നതിനോട് കടുത്ത വിരോധമുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ കബളിപ്പിയ്ക്കപ്പെടാതെയിരിയ്ക്കട്ടെ.
ഇത്രയും ധീരമായ വെളിപ്പെടുത്തല്‍ നടത്തിയ, നടപടി സ്വീകരിച്ച നമ്മുടെ custom ഉദ്യോഗസ്ഥരോട് മുഴുവന്‍ ബഹുമാനവും.. ഇവരെപോലുള്ളവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ… ???
Discussion about this post