കൊച്ചി: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കൊച്ചി അതീവ ജാഗ്രതയില്‍. ജില്ലയിലെ അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കീഴ്മാട് പഞ്ചായത്തിലെ 4ാം വാര്‍ഡ്, ആലങ്ങാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ചൂര്‍ണിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ്,ചെല്ലാനം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍.
കൊച്ചിയില്‍ സമ്പര്‍ക്ക കേസുകളും ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചുവരികയാണ്. എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനം തടയാനായെങ്കിലും ആലുവ കേന്ദ്രീകരിച്ചുളള രോഗവ്യാപനമാണ് നിലവില്‍ അധികൃതരിലും ജനങ്ങളിലും ആശങ്കയുണ്ടാക്കുന്നത്.
തോപ്പുംപടി, പിറവം,കടവന്ത്ര,കീഴ്മാട്,പറവൂര്‍,ചെല്ലാനം തുടങ്ങിയപ്രദേശങ്ങളിലാണ് ഏറ്റവുമൊടുവില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നു തൊഴിലിടത്തില്‍ നിന്നുമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.
എന്നാല്‍ ആലുവയിലെ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ശക്തമായ പരിശോധനയും കര്‍ശന നിയന്ത്രണങ്ങളുമാണ് ആലുവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉറവിടമറിയാത്ത കോവിഡ് രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയായിവരുന്നു. ജില്ലയില്‍ ഇന്നലെ മൊത്തം 21 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട ചെയ്തത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 213 ആയി.
Discussion about this post