ന്യൂഡല്‍ഹി: കൊവിഡ്19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സാണ് വെട്ടിക്കുറച്ചത്. പ്രധാന പാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തിയാണ് വെട്ടിക്കുറയ്ക്കല്‍ നടത്തിയതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
സ്കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂള്‍ സിലബസ് കാര്യമായി പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. പഠനഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി.
”പ്രധാനപാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സില്‍ നിലനിര്‍ത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്കരണം”, എന്നും മന്ത്രി അറിയിച്ചു.
Discussion about this post