കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ദുബായിയില്‍ നിന്ന് മടങ്ങിയെത്തിയ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.
ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം മനോജിനോടൊപ്പം ഹോം ക്വാറന്റൈനിലായിരുന്ന സുഹൃത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post