പത്തനംതിട്ട: പത്തനംതിട്ടയില്‍ ബേക്കറി നടത്തിപ്പുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഇയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രോഗത്തിന്റെ ഉറവിടമറിയില്ല. ഇതേതുടര്‍ന്ന് പത്തനംതിട്ട നഗരസഭ പ്രദേശത്ത് ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്.
കുലശേഖരപതി സ്വദേശിയായ 22കാരനാണ് ഉറവിടമറിയാത്ത സ്ഥലത്ത് നിന്ന് രോഗം ബാധിച്ചിരിക്കുന്നത്. എംഎസ്എഫ് നേതാവായ ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂള്‍ കുട്ടികളെ ആദരിക്കുന്ന ചടങ്ങിലും സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.ഇതിനു പുറമെ ഇയാല്‍ മാധ്യമ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സര്‍വ്വലന്‍സ് ടെസ്റ്റിലൂടെ തേനി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ സാധനങ്ങളുമായി എത്തിയ രാമനാഥപുരം മാര്‍ക്കറ്റ്, മണിപ്പുഴയിലെ വഴിയോര കച്ചവട കേന്ദ്രം എന്നിവ അടച്ചു. പന്ത്രണ്ട് തൊഴിലാളികളെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ തേനിയിലേക്ക് മടങ്ങി പോയതിനാല്‍ ഇയാളുടെ രോഗവിവരം സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനെ അറിയിക്കും. അതേസമയം റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കവേ മരിച്ച വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവാണ്.
Discussion about this post