ഇടുക്കിയില്‍ പതിനാറുകാരിക്ക് കല്യാണം, രഹസ്യവിവാഹത്തിന് പിന്നാലെ വരനും ബന്ധുക്കളും കുടുങ്ങി

തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെതിരെ കേസെടുത്തു. ഇടുക്കി ജില്ലയിലാണ് സംഭവം. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി മുപ്പത് വയസ്സുകാരന്‍ രഞ്ജിത്തിനെതിരെയാണ് കേസെടുത്തത്.

കുമാരമംഗലത്തു താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പതിനാറുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍വച്ച് ഇന്നലെയായിരുന്നു വിവാഹം. സംഭവത്തക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ജില്ലാ ശിശുക്ഷേമ സമിതിയാണ് പരാതി നല്‍കിയത്.

ഈ പരാതിയിന്മേലാണ് യുവാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ ശിശു ക്ഷേമപ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.

Exit mobile version