തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 41 എണ്ണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത 23 കേസുകളുടെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ 18 കേസുകളുടെ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, ഇടുക്കി ജില്ലകളില്‍ രണ്ടും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നും വീതമാണ് ഉറവിടം അഞ്ജാതമായ കേസുകളുള്ളത്. അന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്. മൂന്നെണ്ണം ഇടുക്കി ജില്ലയിലും.
അതെസമയം സംസ്ഥാനത്ത് ഇതുവരെ 5,622 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 674 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നിലവില്‍ 2252 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,83,291 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 2075പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.