തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടി. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 വിദേശത്ത് നിന്നും 65 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
2 പേര് കൊവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 82 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളേജില്‍ 66 വയസ്സുള്ള യൂസഫ് സൈഫുദ്ദീന് എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദിയില്‍ നിന്നും വന്നതാണ്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. യൂസഫ് വിവിധ രോഗം ബാധിച്ചയാള്‍ ആയിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പര്‍ ആയിരുന്നു.
മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7 , പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശ്ശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, കണ്ണൂര്‍ 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 5,622 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2252 പേര് നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,83,291പേര് വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 2075പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
Discussion about this post