തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. എക്സ്റേ മെഷീനില്‍ പോലും തെളിയാത്ത വിധമായിരുന്നു 12 ലക്ഷം രൂപയുടെ സ്വര്‍ണം ചെന്നൈ സ്വദേശി ആസാദ് ഹുസ്സൈന്‍ കടത്താന്‍ ശ്രമിച്ചത്.
ദ്രാവക രൂപത്തിലാക്കിയ സ്വര്‍ണം രണ്ടു പൊതികളിലാക്കിയാണ് ചെരുപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാരനായ ആസാദ് ഹുസൈന് സ്വര്‍ണം കടത്തുമെന്നുള്ള വിവരം കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ചിരുന്നു. ദേഹ പരിശോധനയിലും ബാഗുകളുടെ എക്സ്റേ പരിശോധനയിലും ചെരുപ്പിനുള്ളിലുള്ള സ്വര്‍ണം കണ്ടെത്താനായില്ല. അത്ര വിദഗ്ധമായിട്ടായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെരുപ്പുകള്‍ പിന്നീട് മുറിച്ച് പരിശോധിച്ചത്. ദ്രാവരൂപത്തിലുള്ള പദാര്‍ത്ഥത്തില്‍ നിന്നും കസ്റ്റംസ് 360 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 12 ലക്ഷം രൂപ സ്വര്‍ണത്തിന് വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് അസി. കമ്മീഷണര്‍ ജെ ദാസിന്റ നേൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
Discussion about this post