പാലക്കാട്: വയനാടിന് പിന്നാലെ വെട്ടുകിളി ശല്യം അട്ടപ്പാടിയിലും. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലാണ് കൂട്ടമായി ഇവ എത്തിയിരിക്കുന്നത്. പച്ചക്കറികളുടെയും മറ്റ് കൃഷികളുടെയും ഇലകളാണ് ഇവ തിന്നുതീര്‍ക്കുന്നത്.
വെട്ടുകിളി ശല്യത്തെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കീട രോഗ ശാസ്ത്ര വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ അട്ടപ്പാടിയില്‍ പരിശോധന നടത്തി.
അതേസമയം ഉത്തരേന്ത്യയില്‍ വ്യാപകമായി കൃഷി നശിപ്പിച്ച ഇനം വെട്ടു കിളികളല്ല അട്ടപ്പാടിയിലുള്ളതെന്നും പുല്‍ച്ചാടി ഇനത്തില്‍ പെട്ട ജീവികളാണ് കൃഷി നശിപ്പിക്കുന്നതെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. ഇവയെ കൊല്ലുന്നതിനായി വേപ്പണ മിശ്രിതം ഉപയോഗിക്കാമെന്നും കൃഷി വകുപ്പ് പറഞ്ഞു.
Discussion about this post