തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. കോടികളുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
രാജ്യത്ത് ഇത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ സ്വര്ണ്ണവേട്ടയാണിതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം മുമ്പാണ് ദുബായിയില്‍ നിന്ന് കാര്‍ഗോ എത്തിയത്.
കസ്റ്റംസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എത്തിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണ്ണം പിടികൂടാന്‍ സാധിച്ചത്. കാര്‍ഗോ വഴി സ്വര്‍ണ്ണം അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അധികൃതര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post