കൊച്ചി: ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിലയിരുത്തണമെന്ന്
അമിത് ഷാ നിയോഗിച്ച നാലംഗ സംഘത്തിനോട് വിഎസ് അച്യുതാനന്ദന്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു, ഗംഗാ സംരക്ഷണം. പക്ഷെ, കോര്‍പ്പറേറ്റുകളുടെ കണ്ണുരുട്ടലില്‍ പേടിച്ച് ഗംഗാ നശീകരണ യജ്ഞത്തിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും വിഎസ് പറഞ്ഞു.
ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സന്ദര്‍ശനം. ശബരിമല പ്രശ്നം പരിഹരിക്കാനല്ല, ബിജെപിയിലെ തമ്മിലടി പരിഹരിക്കാനാണ് വാസ്തവത്തില്‍ അമിത് ഷാ സംഘത്തെ അയച്ചിട്ടുള്ളത്. ഇത്തരം കെട്ടുകാഴ്ച്ചകളിലൂടെ കേന്ദ്ര ഭരണത്തിന്റെ അഴിമതിയും ജനവിരുദ്ധതയും മൂടിവെക്കാമെന്ന വ്യാമോഹം കേരളത്തിലേക്ക് കെട്ടിയിറക്കിയിട്ട് കാര്യമില്ലായെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സംഘം ഇന്ന് കേരളത്തില്‍ എത്തിയിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെട്ടതാണ് കേന്ദ്രസംഘം. സംഘം ഇന്ന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സുരക്ഷ പ്രശ്നങ്ങള്‍ ഉന്നയിച്ച് പൊലീസ് ശബരിമലയില്‍ ഭക്തരെ മാനസികമായും ശാരിരീകമായും പീഡിപ്പിക്കുന്നു. ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ് തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തില്‍ ഉള്ളത്.
ശബരിമല സന്ദര്‍ശിച്ച് പന്തളം കൊട്ടാരം അംഗങ്ങളേയും തന്ത്രിയേയും കണ്ട് ചര്‍ച്ച നടത്തുകയും ജയിലില്‍ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ കാണുമെന്നും ഇവര്‍ അറിയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഎസ് അച്യുതാനന്ദന്റെ പ്രതികരണം.
Discussion about this post