തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ ഇനി പോലീസിനും കളക്ടര്‍മാര്‍ക്കും അധികാരം. സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്താണ് പോലീസിനും കളക്ടര്‍ക്കും പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള കേസുകളില്‍ പിഴ ഇനി കോടതി തീരുമാനിക്കേണ്ട. പോലീസിന് അതത് സ്ഥലങ്ങളില്‍ വച്ച് തന്നെ പിഴ ഈടാക്കാം. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുപരിപാടികളില്‍ ഇരുപതിലേറെപേര്‍ പങ്കെടുക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയെല്ലാം കുറ്റകരമായിരിക്കും. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ആയിരിക്കും ഉത്തരവിന് പ്രാബല്യം.
Discussion about this post