മഞ്ചേരി: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ സ്വദേശി മുഹമ്മദാണ്(82) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ മാസം 29ന് റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ മാസം ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം വരാന്‍ കാത്തിരിക്കുകയായിരുന്നു. അര്‍ബുദ രോഗിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.