കണ്ണൂര്‍: പോലീസ് ജീപ്പില്‍ യുവതിയുമായി കറങ്ങിയ സിഐയ്‌ക്കെതിരെ നടപടി.
കണ്ണൂര്‍ ഇരിട്ടി കരിക്കോട്ടക്കരി സിഐ സിആര്‍ സിനുവിനെ സസ്പെന്റ് ചെയ്തു. ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ഇരിട്ടിക്കടുത്തുള്ള യുവതി അസമയത്ത് എറണാകുളം സ്വദേശിയായ സിഐക്കൊപ്പം പോലീസ് ജീപ്പില്‍ ആളൊഴിഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ചെന്നാണ് പരാതി.
ജില്ലാ പോലീസ് മേധാവിക്ക് വാട്‌സ് ആപ്പില്‍ കിട്ടിയ പരാതി ഡിസിആര്‍ബി ഡിവൈഎസ്പി പി പ്രേമരാജന്‍ പ്രാഥമിക അന്വേഷണം നടത്തുകയും തുടര്‍ന്ന് അന്വേഷണ വിധയമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍, എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂര്‍ അഡിഷണല്‍ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടര്‍ അന്വേഷണം നടത്തുന്നത്.
Discussion about this post