തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരമാലയുടെ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മത്സ്യതൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജില്ലയിലെ പൊഴിയൂര്‍ മുതലുള്ള തീരപ്രദേശങ്ങളില്‍ ജൂലൈ അഞ്ച് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2. 5 മീറ്റര്‍ മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.
Discussion about this post