നോര്‍ക്കയുടെ പ്രവാസി പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകും

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്സ്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്സ് (എന്‍ഡിപിആര്‍ഇഎം) പ്രകാരം വായ്പ നല്‍കുന്നതിന് നോര്‍ക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു.

നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനം ഇനി മുതല്‍ കേരള ബാങ്കിന്റെ 769 ശാഖകളില്‍ കൂടി ലഭ്യമാകും. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വര്‍ഷം 3 ശതമാനം പലിശ സബ്സിഡിയും നോര്‍ക്ക നല്‍കും.

തിരികെയത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ സഹായം നല്‍കുന്ന പദ്ധതിയാണ് എന്‍ഡി പി ആര്‍ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവര്‍ഷം 1043 പേര്‍ക്കായി 53.43 കോടി രൂപ വായ്പ നല്‍കി. ഇതില്‍ മൂലധന,പലിശ സബ്സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോര്‍ക്ക ചെലവഴിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോള്‍ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയില്‍ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Exit mobile version