തന്ത്രിമാരും മനുഷ്യരാണ്! ചിലര്‍ താല്‍പര്യക്കാരുടെ സ്വാധീനത്താല്‍ വഴിതെറ്റിപ്പോകുന്നതാണ്; മുഖ്യമന്ത്രി

ആലപ്പുഴ: തന്ത്രിമാരെടുള്ള നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി. തന്ത്രിമാരും മനുഷ്യരാണ്, അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്ക് വരാറില്ല. താല്‍പര്യക്കാരുടെ സ്വാധീനത്താല്‍ ചിലര്‍ വഴിതെറ്റിപ്പോയേക്കാം. തന്ത്രിസമൂഹം മുഴുവന്‍ വെല്ലുവിളിച്ച് നടക്കുന്നവരെന്ന ധാരണയില്ല. തന്ത്രിമാരുടെ ചുമതല നിര്‍വഹിക്കുന്നിടത്ത് സര്‍ക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version