കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിക്ക് കൊവിഡ് ഇല്ല. പരിശോധനാ ഫലത്തില്‍ നെഗറ്റീവ് ആണ് കാണിച്ചത്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ധീനാണ് ഇന്ന് പരിയാരത്ത് മരിച്ചത്. ശേഷം സ്രവം കൊവിഡ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. മെയ് 24 നാണ് ഷംസുദ്ധീന് ഗള്‍ഫില്‍ നിന്നെത്തിയത്. സംസ്കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Discussion about this post