തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് നാല് പ്രദേശങ്ങളെ കൂടി കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പര്‍ വാര്‍ഡായ കുരവറ, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പര്‍ വാര്‍ഡായ വന്യക്കോട് (4) പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചിവിള എന്നിവിടങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
കൂടാതെ നിലവില്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ആറ്റുകാല്‍ (വാര്‍ഡ് – 70), കുരിയാത്തി (വാര്‍ഡ് – 73), കളിപ്പാന്‍ കുളം (വാര്‍ഡ് – 69), മണക്കാട് (വാര്‍ഡ് – 72), ധചിത്രം 1 ലെ പ്രദേശങ്ങള്‍ , തൃക്കണ്ണാപുരം വാര്‍ഡിലെ (വാര്‍ഡ് -48) ടാഗോര്‍ റോഡ്, മുട്ടത്തറ വാര്‍ഡിലെ (വാര്‍ഡ് – 78) പുത്തന്‍പാലം എന്നീ സ്ഥലങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി തുടരും.
ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ കണ്ടെയിന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലാത്തതാണെന്നും കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post