ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് മേഖലകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് പ്രകാരമാണ് ഉത്തരവ്.
ആറാട്ടുപുഴ പഞ്ചായത്തില്‍ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗിയുടെ ഭര്‍ത്താവ് മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്ത ആളാണെന്നും ഇദ്ദേഹത്തിന് ഹാര്‍ബറിലും തീരപ്രദേശങ്ങളിലും ആയി നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് മേഖലകള്‍ ആക്കണമെന്നുമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതെസമയം കായംകുളം നഗരസഭയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് കളക്ടര്‍ അറിയിച്ചു. നഗരസഭ കണ്ടൈണ്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവെങ്കിലും പലരും നിയന്ത്രണങ്ങള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ പാലിക്കണമെന്നും, അല്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി.
Discussion about this post