മലപ്പുറം: ക്വാറന്റൈനിൽ പോകാൻ തയ്യാറാകെ അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തുന്നവർ കറങ്ങി നടക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തി മലപ്പുറം ചീക്കോട് സ്വദേശിയായ യുവാവ് ക്വാറന്റൈൻ ലംഘിച്ചത് ഒരു നാടിനെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ജമ്മുവിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവാണ് ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചത്. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്റൈൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പർക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയവേ ഇയാൾ നിരവധി കടകളിലടക്കം പോയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
കഴിഞ്ഞ മാസം 23ന് ഇയാൾ മൊബൈൽ കടയിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. മലപ്പുറത്ത് ഇന്നലെ മാത്രം 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗവ്യാപനമുണ്ടാക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Discussion about this post