തൃശ്ശൂര്‍: ഖത്തറില്‍ നിന്നും ഫോണ്‍ സ്ക്രീനിലൂടെ ശ്രീജിത്ത് മോതിരം നീട്ടി, ചെന്ത്രാപ്പിന്നിയിലെ വീട്ടില്‍ നിന്ന് രാധിക കൈനീട്ടി. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിവാഹ നിശ്ചയം അങ്ങനെ കേമമായി. ഏങ്ങണ്ടിയൂര്‍ സ്വദേശി ശ്രീജിത്തിന്റെയും ചെന്ത്രാപ്പിന്നി സ്വദേശി രാധികയുടെയും വിവാഹനിശ്ചയമാണ് വിര്‍ച്വല്‍ ഷൂട്ടിങ്ങിലൂടെ അവിസ്മരണീയമാക്കിയത്.
കോവിഡ്കാലത്തെ വിവാഹ നിശ്ചയം വിഷ്ണുവിന്റെ വിര്ച്വല്ഷൂട്ടിലൂടെ കിടിലനായി. വിവാഹനിശ്ചയ ഷൂട്ട് അടിപൊളിയാക്കണമെന്ന് കരുതിയ വീട്ടുകാരുടെ ആശങ്കയും മാറി. വീഡിയോകോളിലൂടെ വരന് നിര്‍ദേശങ്ങളെത്തി. ഇപ്പുറത്ത് ലൈവായി പ്രതിശ്രുതവധുവും ഒരുങ്ങി. വിഷ്ണുവിന്റെ ക്യാമറ എല്ലാം ഒപ്പിയെടുത്തു.
വെഡ് ബുക്ക് എന്ന ഫോട്ടോ കമ്പനി നടത്തുന്ന വാടാനപ്പിള്ളിയിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ വിഷ്ണു രവീന്ദ്രനാണ് വിര്‍ച്വല്‍ ഫോട്ടോഷൂട്ട് എന്ന പരീക്ഷണവുമായെത്തിയിരിക്കുന്നത്. നേരത്തെ വിവാഹഫോട്ടോഷൂട്ടില്‍ വവ്വാല് ക്ലിക്ക് നടത്തിയും വിഷ്ണു ശ്രദ്ധേയനായിരുന്നു.
Discussion about this post