കടുത്തുരുത്തി: ഓണ്‍ലൈന്‍ പഠത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥിയ്ക്ക് ടിവി നല്‍കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചോര്‍ന്നൊലിക്കുന്ന വീടും പുതുക്കിനല്‍കി.
കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള ബൈജു ആരശ്ശേരിയുടെ വീടാണ് പ്രവര്‍ത്തകര്‍ പുതുക്കി നല്‍കിയത്.
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌ക്കൂളിലെ രണ്ട് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടിവി ഇല്ലെന്നറിഞ്ഞ ഡിവൈഎഫ്ഐ കൊടികുത്തി യൂണിറ്റ് കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥയറിഞ്ഞത്. വീടിനകം നനഞ്ഞൊലിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീടിന്റെ അവസ്ഥ സിപിഎം ജില്ലാ കമ്മറ്റി അംഗം പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിലിനെ അറിയിച്ചു. പിന്നീട് ദ്രുതഗതിയില്‍ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.
ബിജു രണ്ടു കിഡ്‌നിയും തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് പിവി സുനിലിന്റേയും സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന്റെയും നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടിലെ സുമനസുകളുടെ സഹകരണത്തോടെ വീട് പണി പൂര്‍ത്തീകരിച്ചത്. റൂഫിങ് ഒഴികെയുള്ള മുഴുവന്‍ അറ്റകുറ്റ പണികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പൂര്‍ത്തിയാക്കിയത്.
Discussion about this post