തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി കേന്ദ്രസംഘം. ശബരിമലയിലെ പോലീസ് നടപടികളെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു ബിജെപി കേന്ദ്രസംഘം ആരോപിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരം കേരളത്തിലെത്തിയ കേന്ദ്രസംഘം, ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ക്കു നിവേദനം നല്കി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്.
Discussion about this post