ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം; ഹോട്ട്‌സ്‌പോട്ടില്‍ നിന്നുള്ള ജീവനക്കാര്‍ ഓഫീസില്‍ വരേണ്ട; സര്‍ക്കാര്‍- പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിക്കി. ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടില്‍ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസില്‍ വരേണ്ട.

അംഗപരിമിതരായ ജീവനക്കാരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്. ഓഫിസില്‍ സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സൗകര്യമില്ലെങ്കില്‍ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ജോലി ചെയ്യാം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. നേരത്തെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

Exit mobile version