തിരുവനന്തപുരം: അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി, ഗോതമ്പ്, ആട്ട എന്നിവയ്ക്ക് ഒരു രൂപ വര്‍ധിപ്പിച്ചു.
കഴിഞ്ഞ മന്ത്രിസഭാ യോഗം എടുത്ത തീരുമാനം ഇന്നലെ പ്രാബല്യത്തില്‍ വന്നു. റേഷന്‍ വ്യാപാരികളുടെ മിനിമം കമ്മിഷന്‍ 16,000 രൂപയില്‍ നിന്നു 18,000 ആയി ഉയര്‍ത്തിയപ്പോഴുണ്ടായ അധികച്ചെലവ് നികത്താനാണിത്.