കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണത്തില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിയ്ക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.
അതില്‍ ഹൃദയം പൊട്ടിയാണ് കെ സുരേന്ദ്രന് മരിച്ചതെന്നായിരുന്നു ദിവേഷ് ചേനോളിയ്ക്കെതിരെയുള്ള ആരോപണം. കണ്ണൂര്‍ ഡിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ടാഗ് ചെയ്താണ് ദിവേഷ് ആരോപണം പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post