ആലപ്പുഴ: ഇന്ധനവില വര്‍ധനവിനെതിരെ വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഓരോ ദിവസത്തിലും ഇന്ധന വില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. പ്രവചന മത്സരം സംഘടിപ്പിച്ചാണ് യൂത്ത്കോണ്‍ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം അറിയിച്ചത്.
ഓരോ ദിവസത്തെയും പെട്രോള്‍ വില വര്‍ധന എത്രയാണെന്ന് മുന്‍കൂട്ടി പ്രവചിക്കുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ ആണ് സമ്മാനമായി പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് കായംകുളം എന്ന ഫേസ്ബുക്ക് പേജ് വഴിയായിരുന്നു പ്രവചന മത്സരം.
കമന്റായി നല്കുന്ന ഉത്തരങ്ങളില്‍ നിന്നും ശരിയുത്തരം നല്കുന്ന ആളെ വിജയിയായി തെരഞ്ഞെടുക്കും. പ്രവചന മത്സരത്തില്‍ വിജയി മിഥുന് ദേവരാജ് ആണ്. ശരിയുത്തരം നല്കിയ നാലു പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മിഥുനെ തെരഞ്ഞെടുത്തത്. തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലിറ്റര്‍ പെട്രോള്‍ മിഥുന്റെ സ്കൂട്ടറില്‍ അടിച്ചുനല്കുകയും ചെയ്തു.
Discussion about this post