മാവേലിക്കര: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ ഉപകരണത്തിന്റെ ഭാഗം ഹൃദയവാല്‍വില്‍ തറഞ്ഞു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങോലി സ്വദേശി ബിന്ദുവാണ് ചികിത്സയ്ക്കിടെ ദാരുണമായി മരണപ്പെട്ടത്. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അപൂര്‍വ്വമായ അപകടം സംഭവിച്ചത്.
അപകടം സംഭവിച്ച ഉടനെ ബിന്ദുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശസ്ത്രക്രിയയിലൂടെ തറഞ്ഞുകയറിയ യന്ത്രഭാഗം നീക്കം ചെയ്തു. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
അതേസമയം, ശസ്ത്രക്രിയയ്ക്ക് ചെലവായ തുക മടക്കി നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിന്ദുവിന്റെ അസുഖ വിവരം അറിഞ്ഞെത്തിയ ഭര്‍ത്താവ് അജിത്ത് ക്വാറന്റൈന് കേന്ദ്രത്തിലാണ്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
Discussion about this post