തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രാ പാസുകള്‍ നിര്‍ത്തലാക്കണമെന്ന എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ചെലവുചുരുക്കലിന്റെ ഭാഗമായാണ് എംഡി ടോമിന്‍ തച്ചങ്കരി, വിദ്യാര്‍ത്ഥികള്‍ക്കുളള കണ്‍സഷന്‍ അടക്കം എല്ലാവിധ സൗജന്യ യാത്ര പാസുകളും നിര്‍ത്തലാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രതിവര്‍ഷം 67 കോടിയുടെ നഷ്ടമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച കണ്‍സഷനിലൂടെ കെഎസ്ആര്‍ടിസി നേരിടുന്നത് എന്നാണ് ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post