കൊച്ചി: സംസ്ഥാനത്ത് ക്വാറന്റൈന് ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്ത 5373 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതെസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1214 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1397 പേരാണ്. 371 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്ക്. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 78, 59, 29
തിരുവനന്തപുരം റൂറല്‍ – 148, 150, 51
കൊല്ലം സിറ്റി – 180, 331, 70
കൊല്ലം റൂറല്‍ – 74, 70, 60
പത്തനംതിട്ട – 15, 13, 1
ആലപ്പുഴ- 78, 69, 12
കോട്ടയം – 17, 26, 0
ഇടുക്കി – 141, 66, 15
എറണാകുളം സിറ്റി – 136, 147, 24
എറണാകുളം റൂറല്‍ – 46, 18, 11
തൃശൂര്‍ സിറ്റി – 57, 127, 19
തൃശൂര്‍ റൂറല്‍ – 39, 51, 8
പാലക്കാട് – 47, 104, 8
മലപ്പുറം – 42, 56, 7
കോഴിക്കോട് സിറ്റി – 59, 59, 37
കോഴിക്കോട് റൂറല്‍ – 17, 24, 9
വയനാട് – 24, 5, 7
കണ്ണൂര്‍ – 8, 9, 0
കാസര്‍ഗോഡ് – 8, 13, 3
Discussion about this post