തിരുവനന്തപുരം: ടെലിമെഡിസിന്‍ ആരംഭിച്ചത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആശുപത്രികളെ കൂടി ഇതിന്റെ ഭാഗമാക്കും. കൊവിഡ് ചികിത്സ നിലവില്‍ നടത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. ഈ അനുഭവം സ്വകാര്യ ആശുപത്രികളില്‍ കൂടി പങ്കുവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതെസമയം സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേര് രോഗ മുക്തി നേടി. 13 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ജൂണ്‍ 27 കോഴിക്കോട് ആത്മഹത്യ ചെയ്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 4593 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2130 പേരുണ്ട്.
Discussion about this post