തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഐജി അശോക് യാദവ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊന്നാനിയില്‍ ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവര്‍ പോലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം. വളണ്ടിയര്‍മാര്‍ സാധനം വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയില്‍ കേസെടുത്തു. അതെസമയം സംസ്ഥാനത്ത് ഇന്ന് ് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേര് രോഗ മുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 86 ആറ് വിദേശത്ത് നിന്നും 81 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ജൂണ്‍ 27 കോഴിക്കോട് ആത്മഹത്യ ചെയ്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 4593 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2130 പേരുണ്ട്.
Discussion about this post