തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേര് രോഗ മുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 86 ആറ് വിദേശത്ത് നിന്നും 81 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്.
ജൂണ്‍ 27 കോഴിക്കോട് ആത്മഹത്യ ചെയ്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 34 കണ്ണൂര്‍ 27 പാലക്കാട് 17 തൃശ്ശൂര്‍ 18 എറണാകുളം 12 കാസര്‍കോട് 10 ആലപ്പുഴ 8 പത്തനംതിട്ട 6 കോഴിക്കോട് 6 തിരുവനന്തപുരം 4 കൊല്ലം 3 വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 3 കൊല്ലം 21 പത്തനംതിട്ട 5 ആലപ്പുഴ 9 കോട്ടയം 6 ഇടുക്കി 2 എറണാകുളം 1 തൃശ്ശൂര്‍ 16 പാലക്കാട് 11 മലപ്പുറം 12 കോഴിക്കോട് 15 വയനാട് 2 കണ്ണൂര്‍ 13 കാസര്‍കോട് 16 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായവരുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേര് ആശുപത്രികളിലാണ്. ഇന്ന് 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 181780 സാമ്പിളുകള്‍ ശേഖരിച്ചു. 4042 എണ്ണത്തിന്റെ റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകള്‍ ശേഖരിച്ചു. 48448 നെഗറ്റീവായി.
Discussion about this post