ശബരിമല: ശബരിമല മണ്ഡലകാല വരുമാനത്തില്‍ വന്‍ ഇടിവ്. ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം, കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 31 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉള്ളത്.
മണ്ഡല മകര വിളക്കിന് നട തുറന്ന ആദ്യ 13 ദിവസങ്ങളില്‍ ആകെ 19.37 കോടി രൂപ മാത്രമാണ് വരുമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു. കാണിക്കവരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വില്‍പന കുറഞ്ഞതും വരുമാനത്തെ ബാധിച്ചു.
കഴിഞ്ഞവര്‍ഷം ഇതേസമയം കാണിക്കവരുമാനം മാത്രമായി 17 കോടി രൂപയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ആദ്യ 13 ദിവസങ്ങളില്‍ ഒമ്പത് കോടി രൂപയാണ് കാണിക്ക വരുമാനത്തിലൂടെ ലഭിച്ചത്.
അരവണ വരുമാനത്തിലും ഇത്തവണ വന്‍ ഇടിവ് സംഭവിച്ചു. ആദ്യ 13 ദിവസങ്ങളിലായി 21 കോടി രൂപ അരവണ വരുമാനമായി കഴിഞ്ഞവര്‍ഷം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ വെറും ഏഴ് കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതിനുപുറമേ, അപ്പം വില്‍പന കുറഞ്ഞതും വരുമാനം കുറയാന്‍ ഇടയാക്കി. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് അപ്പം വില്‍പ്പന നിര്‍ത്തി വയ്ക്കുകയും, അരവണ ഉല്‍പാദനം കുറക്കുകയും ചെയ്തിരുന്നു.
Discussion about this post