തിരുവനന്തപുരം: സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. രണ്ടര കിലോമീറ്ററിന് എട്ട് രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചു. നേരത്തേ അഞ്ച് കിലോമീറ്ററിനായിരുന്നു എട്ട് രൂപ ഈടാക്കിയിരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് കാരണം ഇനി അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ പത്ത് രൂപ നല്‍കേണ്ടി വരും. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.
Discussion about this post