കൊച്ചി: മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേശ് നടേശന് വിവാഹിതനായി. നാല് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹ ജീവിതത്തിലെത്തിയത്. കൊച്ചി സ്വദേശിയായ മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേശ് നടേശന് ഉസ്ബക്കിസ്ഥാന്‍കാരി നസീബയെയാണ് മിന്നുകെട്ടിയത്. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം.
മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയ ഏക ഇന്ത്യക്കാരനാണ് കൊച്ചിക്കാരനായ ചിത്തരേശ് നടേശന്. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന് നേട്ടം സ്വന്തമായത്. അന്നെല്ലാം കരുത്തായി ഒപ്പം നിന്ന ഉസ്ബക്കിസ്ഥാന്‍കാരി നസീബയെ ഒടുവില്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഞായറാഴ്ച എറണാകുളം പാവക്കുളം അമ്പലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
നാല് വര്‍ഷം മുന്‍പ് ഡല്‍ഹിയിലെ ഡാന്‍സ് സ്കൂളില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചിത്തരേഷ് നടേശന്റെ കൂടെ കൂടിയതോടെ കുറച്ച് മലയാളമൊക്കെ നസീബ പഠിച്ച് തുടങ്ങി. ഏറെ വൈകാതെ ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങും.
Discussion about this post