പൂയംകുട്ടി: കോതമംഗലം പൂയംകുട്ടിയില്‍ വനമേഖലയോട് ചേര്‍ന്നുള്ള കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കിണറ്റില്‍ വെള്ളം കുറവായതുകൊണ്ട് കാട്ടാനയ്ക്ക് നില്‍ക്കാനും തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ശ്വസിക്കാനും സാധിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് അധികൃതര്‍. കിണറ്റില്‍ വീണ ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്.
Discussion about this post