കൊച്ചി:തന്റെ പോസ്റ്റിന് അസഭ്യമായി കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് നടി സാനിയ ഇയ്യപ്പന്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയമായത്.
ശരീരം മുഴുവന്‍ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസില്‍ ഇരിക്കുന്നതായിരുന്നു സാനിയയുടെ പോസ്റ്റ്. ഇരുവരും ബഹുമാന്യര്‍ ആണെന്നായിരുന്നു ക്യാപ്ഷന്‍.
എന്നാല്‍, ‘നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘ഇതൊക്കെ കാണുമ്പോള്‍ അടിസ്ഥാന മര്യാദകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല എന്ന് സാനിയ’ മറുപടി നല്‍കിയിരിക്കുകയാണ്.
തന്റെ പോസ്റ്റും മറുപടിയും ചേര്‍ത്തുള്ള മറ്റൊരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് സാനിയയുടെ മറുപടി.
Discussion about this post