തിരുവനന്തപുരം: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കേണ്ടതില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
അതെസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ പത്താം ദിവസവും നൂറിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍ ആണ് മരിച്ചത്.
ഇന്നലെ 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 2057 പേരാണ് ചികിത്സയിലുള്ളത്.