കൊച്ചി: വനിതാ കമ്മീഷനെതിരെ പരാതി നൽകിയ ബിജെപി സംസ്ഥാന സെക്രട്ടറി ബിരാധാകൃഷ്ണ മേനോന് പിഴ വിധിച്ച് ഹൈക്കോടതി. എംസി ജോസഫൈന് എതിരായി നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തുകൊണ്ടാണ് ഹർജിക്കാരനോട് പതിനായിരം രൂപ പിഴ കെട്ടിവെക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.
എംസി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, കോടതി ചെലവ് സഹിതമാണ് ഈ ഹർജി ഹൈക്കോടതി തള്ളിയത്.
നേരത്തെ, ഇതേ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമർപ്പിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.
സിപിഎമ്മിന് കോടതിയും പോലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു രണ്ട് ഹർജികളും.
Discussion about this post