കൊച്ചി: കൊച്ചിയിൽ ബ്ലാക്ക്മെയിൽ ചെയ്ത് പണവും സ്വർണ്ണവും തട്ടിയെടുത്ത കേസുമായി ഉയർന്നുകേട്ട സ്വർണ്ണക്കടത്ത് എന്നത് വെറും കെട്ടുകഥയെന്ന് അന്വേഷണ സംഘം. കേസിലെ മുഖ്യ ആസൂത്രകർ ഹാരിസും റഫീഖുമാണ്. ഇവർക്ക് ഷംന കാസിമിന്റെ നമ്പർ നൽകിയത് സിനിമ മേഖലയിൽ നിന്ന് തന്നെയുള്ള വ്യക്തിയാണെന്നും പോലീസ് പറഞ്ഞു.
ഭീഷണിപ്പെടുത്തി ഷംന കാസിമിൽ നിന്ന് പണം തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചത്. സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയിൽ വീഴ്ത്തിയെന്നും പോലീസ് പറയുന്നു. ഇതുവരെ ഇവരിൽ നിന്ന് തട്ടിയെടുത്ത 64 ഗ്രാം സ്വർണ്ണം പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം ചെലവാക്കിയെന്നാണ് പ്രതികളുടെ മൊഴി.
അതേസമയം, ബ്ലാക്ക്മെയ്ലിങ് തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചെന്ന് നടൻ ധർമ്മജൻ ഇന്നലെ പോലീസിന് മൊഴി നൽകിയിരുന്നു. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജിയാണ് തന്റെ നമ്പർ സംഘത്തിന് നൽകിയത്. മൂന്ന് തവണ അവർ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്താനാണ് അവരുടെ പ്ലാൻ. താരങ്ങളെ ഉപയോഗിച്ച് സ്വർണ്ണം കടത്തുന്ന സംഘമാണെന്ന് ഇവർ പരിചയപ്പെടുത്തി. ഷംനയുടെ നമ്പർ പ്രൊഡക്ഷൻ കൺട്രോളറാണ് സംഘത്തിന് നൽകിയതെന്നും ധർമ്മജൻ പറഞ്ഞു.
Discussion about this post